കാഞ്ഞിരപ്പുഴ: പൊറ്റശേരി ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ പുതുതായി അനുവദിച്ച പ്ലസ് വൺ ബാച്ചിന്റെ ഉദ്ഘാടനം മന്ത്രി കെ.എ. തുളസി ഉദ്ഘാടനം ചെയ്തു. ബയോളജി സയൻസ് ബാച്ചാണ് ഈ വർഷം സ്കൂളിന് അനുവദിച്ചത്.
വിദ്യാരത്ന അധ്യാപക അവാർഡിന് അർഹനായ അധ്യാപകൻ മൈക്കിൾ ജോസഫിനേയും പ്ലസ് വൺ പരീക്ഷയിൽ മികച്ച വിദ്യാർഥികളേയും ചടങ്ങിൽ അനുമോദിച്ചു.
കാഞ്ഞിരപ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അശ്വതി ചന്ദ്രൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ മണ്ണാർക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് നീതു ശങ്കർ മുഖ്യാതിഥിയായി പങ്കെടുത്തു. മണ്ണാർക്കാട് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോയ് ജോസഫ്, കാഞ്ഞിരപ്പുഴ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് അരുൺ ഓലിക്കൽ, ബ്ലോക്ക് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ നിസാമുദീൻ പൊന്നംകോട്, വാർഡ് മെംബർ വി.കെ. റഷീന, മെംബർമാരായ പി.എസ്. ഹുസൈൻ, കെ.എസ്. സന്ധിക, പിടിഎ പ്രസിഡന്റ് പി. ജയരാജൻ, പ്രിൻസിപ്പൽ പി. സന്തോഷ് കുമാർ, പ്രധാനാധ്യാപിക ടി. സബിത , പി.കെ അബ്ദുൾ ലത്തീഫ് തുടങ്ങിയവർ പ്രസംഗിച്ചു.